കൊച്ചി: ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. മഴുവന്നൂർ, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജികളാണ് നിരസിച്ചത്.
ആവശ്യമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പൊലീസില്‍ പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കണ്ണൻ ഉത്തരവിൽ വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും നിയമപരമായി പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
Discussion about this post