Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞ് ഭൈരവനെ ആരാധിക്കുന്ന അഘോരികൾ (വീഡിയോ)

by Brave India Desk
Jul 29, 2021, 03:42 pm IST
in Video
Share on FacebookTweetWhatsAppTelegram

ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞ് അർദ്ധനഗ്നരോ പൂർണനഗ്നരോ ആയി പ്രത്യക്ഷപ്പെടുന്നവർ. അൽപ്പം ഭയത്തോടെയാണ് സമൂഹം അഘോരികളെ പറയുക. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ എല്ലാ വസ്തുക്കളിലും പൂർണത കണ്ടെത്തുന്നവരാണ്.

ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിനു 5000 – വര്‍ഷത്തിലധികം പഴക്കമുണ്ട്. സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചും അഘോരി സന്യാസം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്. മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ വരെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം വരെ ജ്വലിപ്പിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

Stories you may like

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

അധികം അറിയപ്പെടാത്തതും നിഗൂഢത നിറഞ്ഞതുമാണ്‌ ആഘോരി സന്യാസികളുടെ ജീവിതം. സ്വദേശത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഈ സന്യാസി സമൂഹത്തെ അലട്ടാറില്ല

അഘോരികള്‍ സംഹാര മൂര്‍ത്തിയായ ശിവന്റെയും കാളി അഥവ ശക്തിയുടെയും ഭക്തരാണ്‌. അഘോരികളുടെ ആരാധനാരീതി ഏറെ വ്യത്യസ്തമാണ്. ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്. ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയുമാണ് അഘോരികളുടെ കഴിവിനടിസ്ഥാനം.

അഘോരികള്‍ ഒരിക്കലും അസൂയയും വെറുപ്പും കൊണ്ടു നടക്കില്ല. വെറുപ്പുള്ളവര്‍ക്ക്‌ ധ്യാനിക്കാന്‍ കഴിയില്ല എന്നാണ്‌ അവരുടെ വിശ്വാസം. കാക്കകള്‍ക്കും നായകള്‍ക്കും സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷണം നല്‍കുന്നതിലും അവര്‍ സന്തോഷം കണ്ടെത്തുന്നു .യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.

തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത  പോലെയുള്ള ദേഹപ്രകൃതിയും,ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല. ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല. അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.

നേര്‍ത്ത ചണ വസ്‌ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്‌മം മാത്രം പൂശി നഗ്നരായും അവര്‍ നടക്കാറുണ്ട്‌. ജീവന്റെ 5 പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത്‌ നിര്‍മ്മിക്കപ്പെടുന്ന ഭസ്‌മം സകല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നാണ്‌ അഘോരികളുടെ വിശ്വാസം . അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും

കപാലം അഥവ തലയോട്ടി ആഭരണമാണ്‌ അഘോരികളുടെ യഥാര്‍ത്ഥ അടയാളം. ജലസമാധി അടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ്‌ അവര്‍ക്കിത്‌ ലഭിക്കുന്നതെന്ന് പറയപ്പെടുന്നു.

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ റാംപുർഹാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് താരാപീഠ്. താരാദേവിക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. അതുകൊണ്ടു തന്നെ ദേവിയുടെ പേരിലാണ് ഈ സ്ഥലവും അറിയപ്പെടുന്നത്. താന്ത്രികരാധനക്കു പ്രശസ്തമായ ഈ ക്ഷേത്രത്തിനോട് ചേർന്ന് ഒരു മഹാശ്‌മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. അഘോര സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണീ ശ്‌മശാനം.

നദീ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ശ്മശാന ഭൂമിയിൽ ഏകാഗ്രതയോടെ ധ്യാനിക്കാനായി നിരവധി അഘോരി സന്യാസിമാർ രാത്രി കാലങ്ങളിൽ എത്തിച്ചേരാറുണ്ടെന്നു പറയപ്പെടുന്നു. അഘോരി സന്യാസിമാരുടെ താവളമാണ് കേദാർനാഥ് മലനിരകളും. മരണമെത്തുന്ന നേരമായി എന്ന തോന്നലുണ്ടാകുമ്പോൾ അലച്ചിലുകൾക്കു ശേഷം അഘോരികൾ വിശ്രമിക്കാനെത്തുന്ന ഇടം കൂടിയാണിവിടം.

ഉത്തര്‍പ്രദേശിലെ മിസ്രാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിന്ധ്യാചല്‍ ഹിന്ദു തീര്‍ഥാടനത്തിന് പേരുകേട്ട സ്ഥലമാണ്. കാളിദേവിയുടെ അവതാരമായ വിന്ധ്യാവാസിനിയെ ആരാധിക്കുന്ന ഇവിടം മാര്‍ക്കണ്ഡേയ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ളയിടമാണ്. ധാരാളം ഗുഹകളാല്‍ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ സമീപത്ത് അഘോരികള്‍ ധ്യാനിക്കാനായി വരാറുണ്ടെന്നാണ് പറയപ്പെടുന്നത്. കുംഭമേള നടക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം അഘോരികളെ കാണാന്‍ സാധിക്കുക. ഹരിദ്വാര്‍, ഉജ്ജയിനി, അലഹബാദ്, നാസിക് എന്നിവിടങ്ങളാണ് ഇന്ത്യയില്‍ കുംഭമേള നടക്കുന്ന പ്രധാന സ്ഥലങ്ങള്‍.

എല്ലാം ബ്രഹ്മമായി കാണുന്ന, എല്ലാത്തിലും പ്രപഞ്ച ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അഘോരികൾ. സംഹാരാദേവനായ പരമേശ്വരനിൽ വിശ്വസിച്ച് , ജീവിച്ച് , മോക്ഷപ്രാപ്തി തേടുന്നവർ.

Tags: Aghorivideo
Share25TweetSendShare

Latest stories from this section

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies