ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ് ലിന. 69 കിലോയിൽ ലവ് ലിന ബോർഗോഹെയിൻ സെമിയിൽ പ്രവേശിച്ചു. ചൈനീസ് തായ്പേയ് താരത്തെ തോൽപ്പിച്ചാണ് ലവ് ലിനയുടെ നേട്ടം. ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണ് ലവ് ലിനയുടേത്.
സെമിയില്‍ തോറ്റാല്‍ ലൗലിനയ്ക്ക് വെങ്കലം കിട്ടും. ജയിച്ചാല്‍ സ്വര്‍ണ്ണമോ വെള്ളിയും. ഇതോടെ രാജ്യത്തിന്റെ പ്രതീക്ഷ ലവ്ലിനയില്‍ എത്തുകയാണ്. ഇന്നത്തെ ഫോം തുടര്‍ന്നാല്‍ സെമിയിലും ലവ് ലിനയ്ക്ക് ജയിക്കാനാകും. ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയ താരമാണ് ലവ് ലിന ബോര്ഗോഹെയ്ന്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് തായ്പേയിയുടെ ചെന്‍ നിയാന് ചിന്നിനോട് തോറ്റാണ് വെങ്കലം നേടിയത്. എന്നാല്‍ ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ ഇതേ താരത്തെ ലവ് ലിന തോല്‍പ്പിച്ചു.
നാല്-ഒന്നിനായിരുന്നു ലവ് ലിനയുടെ ക്വാര്‍ട്ടറിലെ വിജയം. വനിതാ ബോക്സിംഗില്‍ മേരി കോമിന് ശേഷം ബോക്സിംഗില്‍ മെഡില്‍ നേടാന്‍ പോകുന്ന താരമാണ് ലവ് ലിന. ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ് ലവ് ലിന. ഈ ഒളിമ്പിക്സില്‍ ഇതുവരെ എല്ലാ മത്സരത്തിലും മികച്ച പ്രകടനമാണ് ലവ് ലിന നടത്തിയത്.
ജര്‍മന്‍ താരം നദൈന്‍ ആപ്റ്റ്സിനെ പരാജയപ്പെടുത്തിയാണ് ലവ് ലിന ക്വാര്‍ട്ടറില്‍ എത്തിയത്. ലോക നാലാം സീഡായ ചെന്‍ നിന് ചിന്നിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ നദൈന്‍ ആപ്റ്റ്സിനെതിരെ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ലൗലിന ആധികാരിക ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ കടന്നത്. താരത്തിന്റെ പ്രഥമ ഒളിമ്പിക്സ് ആണിത്. ക്വാര്‍ട്ടറിലും മികച്ച ഫോമിലായിരുന്നു താരം.
23കാരിയായ ലവ് ലിന അസം സ്വദേശിയാണ്.
Discussion about this post