ഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തെത്തുടർന്ന് പ്രതിപക്ഷം പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതോടെ നികുതിദായകരുടെ 133 കോടി രൂപയിലേറെ പാഴായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 19നു പാർലമെന്റ് സമ്മേളനം ആരംഭിച്ചതുമുതൽ പെഗസസ് വിവാദം പാർലമെന്റ് ചർച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെക്കൊണ്ടു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിലാണു സഭ തടസ്സപ്പെട്ടത്. 54 മണിക്കൂറിൽ 7 മണിക്കൂർ സമയം മാത്രമാണു ലോക്സഭ സമ്മേളിച്ചതെന്നും 53ൽ 11 മണിക്കൂർ മാത്രമാണു രാജ്യസഭ സമ്മേളിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇരു സഭകളിലുമായി 89 മണിക്കൂർ സമയം പാഴായതോടെയാണു 133 കോടി രൂപയുടെ നഷ്ടമുണ്ടായത്.
പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതു കോൺഗ്രസാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post