മുംബൈ: വീഡിയോ ചാറ്റിനിടെ തന്റെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചതിന്റെ മനോവിഷമത്തില്‍ 19കാരന് ആത്മഹത്യ ചെയ്തു. മുംബൈ കുര്‍ളയിലാണ് സംഭവം.
തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അമ്മ അറിയിച്ചതിന് പിന്നാലെ അയല്‍വാസികള്‍ വീട് തുറന്ന് നോക്കുമ്പോള്‍ കൗമാരക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് 19കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മകനെ കുറിച്ച് അന്വേഷിക്കാന്‍ അമ്മ അയല്‍വാസികളോട് പറഞ്ഞു. ഇതനുസരിച്ച് അയല്‍വാസികള്‍ വന്ന് നോക്കുമ്ബോള്‍ മകന് മരിച്ച് കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മരണത്തിന് തൊട്ടുമുന്‍പ് കാമുകിയുമായി 19കാരന് വീഡിയോ ചാറ്റ് ചെയ്തിരുന്നു. ചാറ്റിനിടെ 19കാരന് വിവാഹവാഗ്ദാനം ചെയ്തു. പെണ്‍കുട്ടി നിരസിച്ചതാണ് 19കാരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post