ശ്രീനഗർ: കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം ഡ്രോൺ കണ്ടെത്തി. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ മേഖലയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ നാല് ഡ്രോണുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഇവ കണ്ടെത്തിയത്.
ബാരി ബ്രാഹ്മണ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണുകൾ ആദ്യം കണ്ടത്. ഡ്രോണുകൾ റേഞ്ചിന് മുകളിൽ പറക്കുകയായിരുന്നതിനാൽ ഉദ്യോഗസ്ഥർ വെടിയുതിർത്തില്ല. സമീപത്തെ സൈനിക ക്യാമ്പിന്റെ സഹായം സംഭവത്തിൽ പൊലീസ് തേടിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Discussion about this post