ഗുവാഹത്തി: പട്ടാപ്പകൽ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ സ്കൂട്ടറോടെ വലിച്ച് ഓടയിലിട്ട് പരസ്യമായി മാപ്പ് പറയപ്പിച്ച് യുവതി. അസാമിലെ ഗുവാഹത്തിയിലാണ് സംഭവം. ഭാവന കാശ്യപ് എന്ന യുവതിയുടെ ധീരകൃത്യം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
വഴി ചോദിക്കാൻ എന്ന വ്യാജേന വാഹനം നിർത്തി സംസാരിച്ച യുവാവ് വഴി പറഞ്ഞു നൽകാൻ തയ്യാറായ യുവതിയുടെ മാറിടത്തിൽ കടന്ന് പിടിക്കുകയായിരുന്നു. ഒരു നിമിഷത്തേക്ക് ഞെട്ടിപ്പോയെങ്കിലും മനോധൈര്യം വീണ്ടെടുത്ത യുവതി പെട്ടെന്ന് പ്രതികരിച്ചു. അപ്പോഴേക്കും വാഹനം സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടറിന്റെ ഹാൻഡിലിൽ പിടുത്തമിട്ട യുവതി ബൈക്ക് ഓടയിലേക്ക് വലിച്ചിടുകയായിരുന്നു.
വീഴ്ചയിൽ പരിക്ക് പറ്റിയ യുവാവിന് രക്ഷപ്പെടാൻ സാധിച്ചില്ല. തുടർന്ന് ഇയാളോട് മാപ്പ് പറയാൻ യുവതി ആവശ്യപ്പെട്ടു. ഹെൽമറ്റും മാസ്കും അഴിപ്പിച്ച് യുവാവിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഴുവൻ സ്ത്രീസമൂഹത്തിനും വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്നും ഭാവന ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/100003964960582/videos/pcb.2081774441964701/538871330595347
വൈകാതെ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കൈയ്യോടെ പിടികൂടി.
Discussion about this post