Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Sports

ടോക്യോ ഒളിംപിക്‌സ്: പുരുഷ ഹോക്കിയില്‍ നാലുപതിറ്റാണ്ടിനുശേഷം വിജയഭേരി ; ചരിത്രമെഴുതി വെങ്കലമെഡലുമായി ഇന്ത്യ

by Brave India Desk
Aug 5, 2021, 09:11 am IST
in Sports
Share on FacebookTweetWhatsAppTelegram

ടോക്യോ: നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്നു നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

Stories you may like

സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ ലോക റാങ്കിങ്ങില്‍ പതിനാറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കുയർന്ന് നീരജ് ചോപ്ര

രജ്പുത്താന റൈഫിൾസിൻ്റെ ധീര താരങ്ങൾ സുബേദാർ നീരജ് ചോപ്രയ്ക്കും സുബേദാർ ദീപക് പുനിയയ്ക്കും റെജിമെൻ്റിൻ്റെ ആദരം

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി അക്ഷരാർഥത്തിൽ 130 കോടി ജനങ്ങളുടെ രക്ഷകനായി.

ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

മത്സരം തുടങ്ങിയപ്പോള്‍ ജര്‍മനിയാണ് ആധിപത്യം പുലര്‍ത്തിയത്. മികച്ച കുറിയ പാസുകളുമായി ജര്‍മന്‍ പട കളം നിറഞ്ഞു. അതിന്റെ ഫലം രണ്ടാം മിനിട്ടില്‍ തന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി രണ്ടാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡെടുത്തു.

ടിമര്‍ ഓറസാണ് ജര്‍മനിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യം തന്നെ ലീഡ് വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന് സാധിച്ചില്ല.

ജര്‍മനി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. ആദ്യ ക്വാര്‍ട്ടറില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യന്‍ സംഘം 17-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. സിമ്രാന്‍ജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നീലകണ്ഠ ശര്‍മ നല്‍കിയ ലോങ് പാസ് സ്വീകരിച്ച സിമ്രാന്‍ജീത്ത് ജര്‍മന്‍ പ്രതിരോധ നിരയെ കബിളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി.

പക്ഷേ ഇന്ത്യയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി തുടരെത്തുടരെ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തി. 24-ാം മിനിട്ടില്‍ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോള്‍ നേടിയ ജര്‍മനി 25-ാം മിനിട്ടില്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെ മൂന്നാം ഗോളും കണ്ടെത്തി. രണ്ട് ഗോളുകളും ഇന്ത്യയുടെ പ്രതിരോധപ്പിഴവിലൂടെയാണ് പിറന്നത്. ഇതോടെ ജര്‍മനി 3-1 എന്ന സ്‌കോറിന് ലീഡെടുത്തു.

രണ്ട് ഗോളിന് പിന്നില്‍ നിന്നതോടെ ഇന്ത്യ മുന്നേറ്റത്തില്‍ കൂടുതല്‍ കരുത്ത് കാണിച്ചു. അതിന്റെ ഭാഗമായി ഒരു പെനാല്‍ട്ടി കോര്‍ണറും നേടിയെടുത്തു. പെനാല്‍ട്ടി കോര്‍ണര്‍ സ്വീകരിച്ച രൂപീന്ദര്‍പാല്‍ പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ജര്‍മന്‍ ഗോള്‍ കീപ്പര്‍ അത് തട്ടി. പക്ഷേ പന്ത് നേരെയെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഹാര്‍ദിക് സിങ്ങിന്റെ അടുത്താണ്. അനായാസം ഹാര്‍ദിക് പന്ത് വലയിലെത്തിച്ച് 27-ാം മിനിട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

തൊട്ടുപിന്നാലെ ഇന്ത്യ സമനില ഗോള്‍ കൂടി കണ്ടെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. ഇത്തവണ പെനാല്‍ട്ടി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 29-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 3-3 എന്ന നിലയിലായി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഈ സ്‌കോറിന് ഇന്ത്യയും ജര്‍മനിയും സമനില പാലിച്ചു.

ഹാർദിക് സിങ് (27), ഹർമൻപ്രീത് സിങ് (29), രൂപീന്ദർപാൽ സിങ് (31) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ജർമനിയുടെ ഗോളുകൾ ടിം ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ (24), ബെൻഡിക്ട് ഫുർക് (25), ലൂക്കാസ് വിൻഡ്ഫെഡർ (48) എന്നിവർ നേടി.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടിയിലൂടെ രൂപീന്ദര്‍ പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്ത് ഹര്‍മന്‍പ്രീതിനെ വീഴ്ത്തിയതിനാണ് 34-ാം മിനിട്ടില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചത്. സ്‌പോട്ട് കിക്കെടുത്ത പരിചയസമ്പന്നനായ രൂപീന്ദറിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ച് രൂപീന്ദര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയര്‍ത്തി. 3-1 ന് പിന്നില്‍ നിന്ന ഇന്ത്യ വര്‍ധിത വീര്യത്തോടെ പോരാടി 5-3 എന്ന സ്‌കോറിന് മുന്നിലെത്തി. ഇത്തവണ സിമ്രാന്‍ജീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗുര്‍ജന്ത് സിങ്ങിന്റെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച സിമ്രാന്‍ജീത് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ജര്‍മനി തകര്‍ന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ആ ലീഡ് ഇന്ത്യ നിലനിര്‍ത്തി.

നാലാം ക്വാര്‍ട്ടറില്‍ സര്‍വം മറന്ന് പോരാടിയ ജര്‍മന്‍ പട നാലാം ഗോള്‍ കണ്ടെത്തി. 48-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെ ലൂക്കാസ് വിന്‍ഡ്‌ഫെഡറാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌കോര്‍ 5-4 എന്ന നിലയിലായി. അവസാന 12 മിനിട്ടുകളില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. 54-ാം മിനിട്ടില്‍ ജര്‍മനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് ഹോക്കി മെഡല്‍ ഇന്ത്യയിലേക്ക് വണ്ടികയറി.

 

Tags: Indian Hockey team MenTOKYO OLYMPICS
Share5TweetSendShare

Discussion about this post


Latest stories from this section

ഇന്ത്യൻ ടീമിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ; കേറി മാന്തി ബിസിസിഐ; നാഗ്പൂർ ടെസ്റ്റിനു മുന്നേ യുദ്ധം മുറുകുന്നു

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

7 ടൂർണമെന്റുകൾ; അഞ്ചിലും കിരീടം നേടി ഓസ്ട്രേലിയ; അറിയാം വനിതാ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം (വീഡിയോ)

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

Next Post

80 ലക്ഷം ലോട്ടറി അടിച്ചിട്ടും കടബാധ്യത; വീട്ടമ്മ ജീവനൊടുക്കി

Latest News

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies