സച്ചിൻ ടെണ്ടുൽക്കറുടെ ക്രീസിലെ ആധിപത്യം കണക്കിലെടുക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ള ഒരു റെക്കോഡിനെക്കുറിച്ച് പറയാം.
ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് നമ്മൾ സംശയിക്കുന്ന രീതിയിലാണ് സച്ചിന്റെ റെക്കോഡ് പോകുന്നത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ സുദീർഘമായ ആഭ്യന്തര ക്രിക്കറ്റ് കരിയറിൽ ഒരേയൊരു തവണ മാത്രമാണ് പൂജ്യത്തിന് പുറത്തായിട്ടുള്ളത്.
അന്നത്തെ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയ സച്ചിനെ ഭുവനേശ്വർ കുമാർ ഒരു ഇൻ-സ്വിംഗറിലൂടെ കുടുക്കുകയായിരുന്നു. ഷോട്ട് കളിക്കാൻ ശ്രമിച്ച സച്ചിന്റെ ബാറ്റിൽ തട്ടി പന്ത് ഷോർട്ട് മിഡ്-വിക്കറ്റിൽ നിന്ന ഫീൽഡർ മുഹമ്മദ് കൈഫിന്റെ കൈകളിൽ എത്തി. സച്ചിൻ തന്റെ കരിയറിൽ ആകെ കളിച്ച 310 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സുകളിൽ ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിൽ ഒരിക്കൽ പോലും അദ്ദേഹം പൂജ്യത്തിന് പുറത്തായിരുന്നില്ല. ഈ റെക്കോർഡ് ഭുവനേശ്വർ കുമാർ തകർത്തു.
ഈ വിക്കറ്റ് നേടിയതോടെയാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായതും പിന്നീട് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും. അന്ന് സച്ചിൻ പുറത്തായപ്പോൾ സ്റ്റേഡിയം മുഴുവൻ നിശബ്ദമായതും ഭുവനേശ്വർ കുമാർ എന്ന യുവതാരം അത്ഭുതമായി മാറിയതും ഇന്ത്യൻ ക്രിക്കറ്റിലെ മറക്കാനാവാത്ത നിമിഷമാണ്.













Discussion about this post