ന്യൂസിലൻഡ് ഓൾറൗണ്ടർ ഡഗ് ബ്രേസ്‌വെൽ എല്ലാവിധ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 18 വർഷം നീണ്ടുനിന്ന തന്റെ പ്രൊഫഷണൽ കരിയറിനാണ് 35-കാരനായ താരം ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. 2011-ൽ സിംബാബ്‌വെക്കെതിരെ ആയിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. ന്യൂസിലൻഡിനായി 28 ടെസ്റ്റുകളും 21 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചു. ആകെ 120 വിക്കറ്റുകളും ഏകദേശം 915 റൺസും അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹോബാർട്ടിൽ നടന്ന ടെസ്റ്റിൽ 6/40 എന്ന പ്രകടനം നടത്തി ന്യൂസിലൻഡിന് 7 റൺസിന്റെ ചരിത്രവിജയം സമ്മാനിച്ചതാണ് ബ്രേസ്‌വെല്ലിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷം. 26 വർഷത്തിന് ശേഷമായിരുന്നു അന്ന് കിവികൾ ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്.
ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ്) വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. തന്റെ ഏക ഐപിഎൽ മത്സരത്തിൽ വിരാട് കോഹ്‌ലിയെ പുറത്താക്കി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. “എൻ്റെ ജീവിതത്തിലെ അഭിമാനകരമായ ഒരു ഭാഗമായിരുന്നു ഇത്, ഒരു യുവ ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഞാൻ ആഗ്രഹിച്ചതും ഇതാണ്. ക്രിക്കറ്റിലൂടെ എനിക്ക് ലഭിച്ച അവസരങ്ങൾക്കും, എൻ്റെ ആഭ്യന്തര കാരിയാറിനും എൻ്റെ രാജ്യത്തിനും സെൻട്രൽ ട്രിക്കുകൾക്കും കളിക്കാനുള്ള അവസരത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. ഫസ്റ്റ് ക്ലാസ്, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ഒരു പദവിയാണ്, എനിക്ക് പറ്റിയ കാലം കളി കളിക്കാനും ആസ്വദിക്കാനും കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്,” ബ്രെസ്‌വെൽ വിരമിക്കൽ വേളയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി അലട്ടുന്ന വാരിയെല്ലിലെ പരിക്ക് കാരണമാണ് താരം പെട്ടെന്ന് കളി നിർത്താൻ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ ഡിസ്ട്രിക്റ്റ്സ് ടീമിന് വേണ്ടി കളിച്ചിരുന്ന ബ്രേസ്‌വെൽ, പരിക്കിനെ തുടർന്ന് ഈ സീസണിൽ കളിക്കാനിറങ്ങിയിരുന്നില്ല.













Discussion about this post