ആം ആദ്മി പാവപ്പെട്ടവരുടെ പാര്‍ട്ടിയല്ലെന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഷാസിയ ഇല്‍മി ആരോപിച്ചു. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്നത് മുതലാളിമാരുടെ പാര്‍ട്ടിയായി മാറി. ആം ആദ്മി പാര്‍ട്ടിയുടെ വഞ്ചനയില്‍ ജനങ്ങള്‍ നിരാശരാണെന്നും ഷാസിയ ഇല്‍മി വ്യക്തമാക്കി.
. എന്തിനാണോ ആം ആദ്മി പാര്‍ട്ടി രൂപവല്‍ക്കരിച്ചത് അതിനു നേരെ വിപരീതമായ കാര്യങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ നിലപാട് നഷ്ടപ്പെട്ടു അടിസ്ഥാന തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്നും ഷാസിയ പറഞ്ഞു.
ഫണ്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാസിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. ഘര്‍ വാപ്സി ബിജെപിയുടെ നയമല്ലെന്നും മതപരിവര്‍ത്തനത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും ഷാസിയ ഇല്‍മി പറഞ്ഞു.
Discussion about this post