ഹൂസ്റ്റൺ ∙ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നു ഫെയ്സ്ബുക്കിന്റെ മുന്നറിയിപ്പ്. പോസ്റ്റ് ചെയ്യുന്ന സ്വന്തം ഫോട്ടോകളുടെ കോപ്പിറൈറ്റ് നിലനിർത്താൻ ലീഗൽ നോട്ടിസ് അയയ്ക്കാനും പ്രതിമാസ വരിക്കാരനാകാനും ആവശ്യപ്പെട്ടുള്ളതാണു സന്ദേശങ്ങൾ.
ന്യൂസ്ഫീഡിൽ സുഹൃത്തുക്കൾ റീപോസ്റ്റ് ചെയ്യുന്ന നിലയിലാണു സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുക. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു വ്യാജസന്ദേശത്തിൽ, സ്വകാര്യവിവരങ്ങളും ഫോട്ടോകളും അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെ വിലക്കുന്ന ഒരു ലീഗൽ നോട്ടിസ് അയയ്ക്കാനാണു നിർദേശിക്കുക. ഇതു റീപോസ്റ്റ് ചെയ്യുകയാണെങ്കിൽ ഫെയ്സ്ബുക്കിന്റെ ഡാറ്റാ യൂസ് പോളിസിയിൽനിന്ന് ഒഴിവാക്കുമെന്നാണു പറയുന്നത്.
Discussion about this post