ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധ വാക്സിനെടുക്കാതെ ജോലിക്ക് ഹാജരായ മൂന്നുപേർക്ക് ജോലി നഷ്ടമായി. പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് വാക്സിനെടുക്കാതെ വന്നവരെ പുറത്താക്കിയത്. വ്യാഴാഴ്ച ഇവര്‍ക്ക് ചാനല്‍ മേധാവി ജെഫ് സുക്കര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്കി.
സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെല്ലാം വാക്സിനെടുത്തിരിക്കണമെന്നാണ് കമ്പനി നടപ്പാക്കിയ നയം. പുറത്താക്കപ്പെട്ട ജീവനക്കാര്‍ ഏത് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല.
75 ശതമാനം ജിവനക്കാരും ഇപ്പോള്‍ ഓഫീസിലെത്തിയാണ് ജോലി ചെയ്യുന്നത്. അതിനാല്‍ ജീവനക്കാരെല്ലാം നിര്‍ബന്ധമായും വാക്സിനെടുക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ഇളവൊന്നും തരില്ലെന്ന് ജെഫ് സുക്കര്‍ അറിയിച്ചു.
Discussion about this post