ബെംഗളൂരു : രാജ്യത്ത് അനധികൃതമായി ആയുധങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ഒരു അന്തർസംസ്ഥാന സംഘത്തെ പിടികൂടി.ശനിയാഴ്ച നടന്ന പരിശോധനയിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) ആണ് ഈ അനധികൃത ഇടപാട് കണ്ടുപിടിച്ചത്.
നാല് പേരെ അറസ്റ്റ് ചെയ്യുകയും, വെടിയുണ്ടകളും പിസ്റ്റളുകളും റൈഫിളുകളും ഉൾപ്പെടെ ആറ് ആയുധങ്ങളും പിടിച്ചെടുത്തെന്ന് ബെംഗളൂരു സിറ്റി പോലീസ് ക്രൈം ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ ട്വീറ്റിൽ പറഞ്ഞു,
Discussion about this post