ഡൽഹി: കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനയോ ആകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചതെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
”കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. ഗോതമ്പും അരിയും പയര്‍വര്‍ഗ്ഗങ്ങളും മാത്രമല്ല, എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ഡൗണ്‍ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ പോലും നല്‍കിയിരുന്നു. 20 കോടിയിലധികം സ്ത്രീകള്‍ക്ക് അവരുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.
സൗജന്യ റേഷന്‍ ലഭിച്ചവരില്‍ മധ്യപ്രദേശില്‍ നിന്നുള്ള അഞ്ച് കോടി ജനങ്ങളും ഉള്‍പ്പെടുന്നുവെന്ന്, ഗരീബ് കല്യാണ്‍ അന്ന യോജനയുടെ സംസ്ഥാനത്തു നിന്നുള്ള ഗുണഭോക്താക്കളുമായുള്ള വീഡിയോ സംഭാഷണത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു. മധ്യപ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റും മുഴുവന്‍ രാജ്യവും മധ്യപ്രദേശിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post