ഡൽഹി : ദേശീയ തലസ്ഥാനത്തെ നന്ദ് നഗരിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഒരു പോലീസ് സംഘം സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു.
കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധനി റാം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. രക്ഷപ്പെടുത്തിയ മൂന്നുപേരിൽ ധനി റാമും ഭാര്യ അനറോ ദേവിയും ഉൾപ്പെടുന്നു. 64 വയസുള്ള രാജ്കുമാർ ആണ് രക്ഷപ്പെട്ട മൂന്നാമത്തെയാൾ. മൂവരും നിലവിൽ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. “ഒരാൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു,” പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post