ഒളിമ്പിക്സില്‍ നീണ്ട പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണമെഡല്‍ ലഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒളിമ്പിക്സ് വേദിയില്‍ മുഴങ്ങിക്കേട്ട ദേശീയഗാനത്തോടൊപ്പം അതിനു കാരണക്കാരനായ നീരജ് ചോപ്രയേയും ഓരോ ഭാരതീയനും അഭിമാനത്തോടെയാണ് ഓർക്കുന്നത്.
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. ഹരിയാനയിലെ പാനിപതില്‍ നിന്ന 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിലെ ആദ്യത്തെ അംഗമാണ് നീരജ്.
കുഞ്ഞായിരുന്നപ്പോള്‍ തന്നെ ജാവലിന്‍ ത്രോയില്‍ പങ്കെടുക്കുമായിരുന്നു. പിന്നീട് അതായിരുന്നു നീരജിന്റെ ജീവിതവും ലക്ഷ്യവും. ആ ലക്ഷ്യം ഇന്ന് സ്വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുന്നു.
നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡല്‍ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തില്‍ ഒറ്റ പതിപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മെഡലുകള്‍ നേടിയെന്നതും ശ്രദ്ധേയം. ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. 2012ല്‍ ലണ്ടനില്‍ കൈവരിച്ച ആറു മെഡലുകള്‍ എന്ന നേട്ടമാണ് ഇന്ത്യ ഇത്തവണ തിരുത്തി കുറിച്ചിരിക്കുന്നത്.
വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ എന്നിവര്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി.വി. സിന്ധു, ബോക്സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും നേടി.
Discussion about this post