ശ്രീനഗർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയ കേസിൽ ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. 45 കേന്ദ്രങ്ങളിലാണ് എൻ ഐ എ പരിശോധന നടത്തുന്നത്. ജമ്മു കശ്മീർ പൊലീസിന്റെയും സി ആർ പി എഫിന്റെയും സാന്നിദ്ധ്യത്തിലാണ് പരിശോധന.
അനന്ത്നാഗ്, കിഷ്ത്‌വാര്‍, രാംബന്‍, ബുദ്ഗാം, രജോരി, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. ജമാ അത്തെ ഇ ഇസ്ലാമി അംഗം ഗുല്‍ മുഹമ്മദ് വാറിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. 2019-ല്‍ ജമ്മു കശ്മീരില്‍ നിരോധിച്ച സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. കഴിഞ്ഞമാസം നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന യോഗത്തില്‍, ജമാ അത്ത് ഇ ഇസ്ലാമിയുടെ സ്വാധീനം മേഖലയില്‍ വര്‍ധിച്ചു വരുന്നത് ചർച്ചയായിരുന്നു.
തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ 11 ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എൻ ഐ എയുടെ പരിശോധന.
Discussion about this post