കൊച്ചി: ഐഎന്‍എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാര്ഡിന്റ് ഡോക്കില്‍ നിന്നുമാണ് പരീക്ഷണയോട്ടത്തിനായി പോയത്. യുദ്ധക്കപ്പലിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരമാണെന്ന് നാവികസേന വ്യക്തമാക്കി.
കൊച്ചി ഷിപ് യാര്‍ഡിന്റെയും നാവികസേനയുടെയും മേല്‍നോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങള്‍ ഉള്‍ക്കടലില്‍ നടന്നുവെന്നും ചൂണ്ടിക്കാട്ടി.
പ്രൊപ്പല്‍ഷന്‍ സംവിധാനം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നും അറിയിച്ചു. കപ്പലിലെ നാവിഗേഷന്‍, കമ്യൂണിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂര്‍ത്തിയാക്കി.
Discussion about this post