ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഒളിമ്പിക്സ് ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ച നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് 1.25 കോടി രൂപയുടെ അവാര്‍ഡും ബി സി സി ഐ നല്‍കും.
അതേസമയം വെള്ളി മെഡല്‍ ജേതാക്കള്‍, ഗുസ്തി താരം രവി കുമാര്‍ ദാഹിയ, വെയ്റ്റ് ലിഫ്റ്റര്‍ മീരാഭായ് ചാനു എന്നിവര്‍ക്ക് 50 ലക്ഷം രൂപയും വ്യക്തിഗത വെങ്കല മെഡല്‍ ജേതാക്കള്‍, പി വി സിന്ധു (ബാഡ്മിന്റണ്‍), ബോക്‌സര്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഗുസ്തി താരം എന്നിവര്‍ക്ക് 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ബി സി സി ഐ സെക്രട്ടറി ജയ് ഷാ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post