വിചിത്രമായ ആചാരങ്ങൾ അനുഷ്ഠാനമാക്കി മാറ്റിയ ജനങ്ങളെ ലോകത്ത് പലയിടത്തും നമുക്ക് കാണാം. കടലിനു മുകളിൽ വീട് കെട്ടി താമസിക്കുന്ന ബജാവു ജനതയും, പുതിയതായി കാണുന്നയാളെ മുഖത്ത് തുപ്പി അഭിവാദ്യം ചെയ്യുന്ന മസായ് ഗോത്രവിഭാഗക്കാരും, വധൂവരന്മാരെ മൂന്ന് ദിവസം പുറത്തിറങ്ങാൻ അനുവദിക്കാതെ മുറിയിൽ പൂട്ടിയിടുന്നതാണ് ഇന്തോനേഷ്യക്കാരും ഒക്കെ ഇത്തരം വ്യത്യസ്ത ആചാരങ്ങളുടെ ഭാഗമാണ്. അക്കൂട്ടത്തിൽ ചേർത്ത് വയ്ക്കാവുന്നതെങ്കിലും അൽപ്പം ഭയം തോന്നുന്ന ആചാരമുള്ള ഒരു കൂട്ടരുണ്ട് ബാലിയിലെ ട്രൂണിയൻ എന്ന മലമുകളിൽ.
അവിടെ ആരെങ്കിലും മരിച്ചാൽ അവരെ മറവു ചെയ്യില്ല. മറിച്ച്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച്, വിശുദ്ധമരത്തിന്റെ ചുവട്ടിൽ, മുള കൊണ്ടുണ്ടാക്കിയ ഒരു കൂട്ടിനുള്ളിൽ കിടത്തും, അത്രമാത്രം. അവിടെ കിടന്ന് വെയിലേറ്റ് അഴുകി ഇല്ലാതെയായി അസ്ഥികൂടമായാൽ മാത്രം എല്ലുകൾ കൂട്ടിനുള്ളിൽ നിന്നുമെടുത്ത് മരത്തിനു ചുറ്റുമുള്ള ആയിരക്കണക്കിന് വർഷം പഴക്കമുള്ള അസ്ഥികൂട ശേഖരത്തിലേക്ക് മുതൽക്കൂട്ടും.
ബാലിയുടെ മധ്യഭാഗത്തായി ബാത്തൂര്‍, കാല്‍ഡറ തടാകങ്ങളുടെ അരികിലായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ട്രുൺയാന്‍. ഈ ഗ്രാമത്തിലെ പരമ്പരാഗതമായ ഒരാചാരമാണിത്. പുരാതന ബാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് മത-ആത്മീയ വിഭാഗങ്ങളിലൊന്നായ അഗാമ ബായു വിഭാഗത്തിന്‍റെ കാലത്തോളം പഴക്കമുണ്ട് ഈ ആചാരത്തിന്. നക്ഷത്രങ്ങളെയും കാറ്റിനെയും ആരാധിച്ച വിഭാഗമായിരുന്നു ഇവര്‍. നവീനശിലായുഗത്തിലായിരുന്നു ഈ വിഭാഗം ജീവിച്ചിരുന്നത്. അവരാണ് ഈ ആചാരം തുടങ്ങി വെച്ചത് എന്ന് കരുതുന്നു.
ശവശരീരങ്ങള്‍ ദഹിപ്പിക്കുകയോ മണ്ണില്‍ അടക്കംചെയ്യുകയോ ചെയ്യാതെ തുണിയും മുളയും കൊണ്ട് പൊതിഞ്ഞ് പൊതുസ്ഥലത്ത് വെറും മണ്ണില്‍ വിഘടിക്കാനായി വെക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി ഇവര്‍ക്കൊരു വിശുദ്ധ വൃക്ഷമുണ്ട്; അതിന്‍റെ ചുവട്ടിലാണ് ശവങ്ങള്‍ കൊണ്ടു വെക്കുന്നത്. ഇത് മാന്ത്രിക കഴിവുകള്‍ ഉള്ള ഒരു മരമാണെന്നും അതുകൊണ്ടുതന്നെ ശവശരീരങ്ങള്‍ ചീഞ്ഞു മണം പരക്കുന്നത് തടയാന്‍ ഈ മരത്തിനു കഴിവുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു
പുരാതനമായ ഒരു ആല്‍മരമാണിത്. ‘സുഗന്ധം പരത്തുന്ന മരം’ എന്ന അര്‍ത്ഥത്തില്‍ ‘താരു മെന്‍യാന്‍’ എന്നാണ് അവര്‍ ഇതിനെ വിളിക്കുന്നത്. ചീഞ്ഞ മൃതശരീരങ്ങളുടെ ഗന്ധത്തെ നിർവീര്യമാക്കുന്ന ഒരു സുഗന്ധം മരം പുറപ്പെടുവിക്കുന്നുവെന്ന് പറയപ്പെടുന്നു.
മരത്തിന്റെ താഴെ അഴുകി തീരാനായി മുളങ്കൂട്ടിൽ വച്ചിരിക്കുന്ന ഒരുപാട് മൃതദേഹങ്ങൾ കാണാം. മുളങ്കൂടുകൾക്ക് വെളിയിൽ അകത്ത് വെച്ചിരിക്കുന്ന മൃതദേഹത്തിന്റെ നല്ലൊരു ചിത്രം ഫ്രെയിം ചെയ്ത് അടയാളത്തിനായി വെച്ചിട്ടുണ്ടാകും.
https://www.youtube.com/watch?v=skkRPFP5uxo













Discussion about this post