ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളുമായി ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകൾ. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് നേടി ഇന്ത്യ 48-ാം സ്ഥാനത്തും.
ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്‌സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്‍ലറ്റിക്‌സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.
Discussion about this post