ഡല്‍ഹി: കേരളത്തിലേക്ക് വരാനും പി ടി ഉഷയെ നേരിട്ട് കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ച് ടോക്കിയോ ഒളിമ്പിക്സിൽ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്ര. ഇന്നലെ ഡല്‍ഹിയില്‍ ഒളിമ്പിക്സ് ജേതാക്കള്‍ക്ക് പ്രധാനമന്ത്രി നല്കിയ സ്വീകരണത്തിനു ശേഷം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നീരജ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
സംസ്ഥാനത്തു നിന്നും ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും കേരളത്തിലേക്ക് വരുമെന്നും പി ടി ഉഷയെ കാണുമെന്നും നീരജ് പറഞ്ഞു.
ടോക്കിയോ ഗെയിംസില്‍ പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ്.
അതേസമയം 2015-ല്‍ നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതാണ് തന്റെ സ്പോര്‍ട്സ് ജീവിതത്തിലെ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് നീരജ് വെളിപ്പെടുത്തി.
Discussion about this post