ബംഗളുരു: അഞ്ചു ദിവസത്തിനിടെ 242 കുട്ടികളില്‍ കൊവിഡ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബംഗളുരുവില്‍ 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികളിലും 9 വയസിനും 19 വയസിനും മദ്ധ്യേ പ്രായമുള്ള 136 കുട്ടികളിലുമാണ് കൊവിഡ് രോഗം കണ്ടെത്തിയത്. മൂന്നാം തരംഗമാണെന്നാണ് സൂചന.
വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികളില്‍ കൊവിഡ് ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അവര്‍ക്ക് രോഗം വരാതിരിക്കാനുള്ള ഏക മാര്‍ഗം അവരെ വീടുകള്‍ക്കുള്ളില്‍ തന്നെ നിര്‍ത്തുകയെന്നതാണെന്നും കര്‍ണാടക ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര് ടി പി സി ആര് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതു കൂടാതെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post