കുൽഗാം: കുൽഗാമിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാൾ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) ഉന്നത കമാൻഡറുടെ കൂട്ടാളിയാണെന്ന് തിരിച്ചറിഞ്ഞതായി ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു.
“കൊല്ലപ്പെട്ട ഭീകരൻ (ഉസ്മാൻ) പാകിസ്ഥാനിയാണ്. ഇയാൾ അടുത്തിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജെഇഎം ടോപ്പ് കമാൻഡർ ലാംബൂ അദ്‌നന്റെ കൂട്ടാളിയാണെന്ന് തിരിച്ചറിഞ്ഞു. ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്കാളിത്തം ഇത് സ്ഥിരീകരിക്കുന്നു” – കശ്മീർ സോൺ പോലീസ് ഇന്ന് ട്വീറ്റിൽ പറഞ്ഞു.
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കഴിഞ്ഞ ആറ് മാസമായി ഭീകരപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഒരു പാകിസ്താനി ഭീകരനെ കൊലപ്പെടുത്തിയതായി കശ്മീർ ഇൻസ്പെക്ടർ ജനറൽ (ഐജിപി) വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടൽ സ്ഥലത്തു നിന്ന് എകെ 47, മാഗസിനുകൾ, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചർ ഗ്രനേഡ് കണ്ടെത്തികണ്ടെടുത്തതായി ഐജിപി അറിയിച്ചു.
അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വാഹനവ്യൂഹം വ്യാഴാഴ്ച അടുത്തെത്തിയപ്പോൾ രണ്ട് ഭീകരർ ഒരു കെട്ടിടത്തിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. “ഒരു ബിഎസ്എഫ് വാഹനവ്യൂഹം അടുത്തെത്തിയപ്പോൾ രണ്ട് ഭീകരർ കെട്ടിടത്തിൽ നിന്ന് വെടിയുതിർത്തു. ഞങ്ങൾക്ക് ആർക്കും പരിക്കില്ല. സുരക്ഷാ സേന അവരെ വളഞ്ഞു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചു. രാത്രിയിൽ ഒരു തീവ്രവാദിയെ കൊലപ്പെടുത്തി”- ഐജിപി പറഞ്ഞു.
Discussion about this post