എരുമപ്പെട്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വെള്ളറക്കാട് വാകേപാടത്ത് വീട്ടില്‍ നൗഫലിനെയാണ് (25) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിന് എരുമപ്പെട്ടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ അബ്ദുല്‍ ഹക്കിം എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post