കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാനെതിരെ സുരക്ഷാ സേനയെ വീണ്ടും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി. ശനിയാഴ്ച ടി.വിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തില്‍ പ്രതിരോധ സേനയെ പുനഃസംഘടിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂടിയാലോചനകള്‍ നടക്കുകയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം രാജിവെക്കുന്നത് സംബന്ധിച്ചോ നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടോ സൂചനകളൊന്നും പ്രസിഡന്റിന്റെ പ്രസംഗത്തില്‍ ഉണ്ടായില്ല.
Discussion about this post