കബൂൾ: 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം അഫ്ഗാൻ തലസ്ഥാനമായ കബൂളിൽ നിന്നും ഇന്ത്യയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണമേറ്റെടുക്കുന്നതോടെ ഇന്ത്യ കബൂളിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ പൂർണമായും പിൻവലിച്ചേക്കും. നിലവിൽ അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.
നേരത്തെ, താലിബാൻ ഭീകരർ കബൂൾ നഗരത്തിൽ പ്രവേശിച്ചതോടെ അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി താജികിസ്ഥാനിലേക്ക് പോയിരുന്നു. വരുന്ന 72 മണിക്കൂറിനുള്ളിൽ അമേരിക്ക കബൂളിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ പൂർണമായും പിൻവലിക്കും.
കാനഡയും സ്വീഡനും കബൂളിലെ എംബസ്സികളുടെ പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞു.












