ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ സ്വാഗതം ചെയ്ത ജാമിയ വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശം പുറത്ത്. ജാമിയ വിദ്യാർത്ഥിയും ഡൽഹിയിലെ സി എ എ വിരുദ്ധ കലാപത്തിലെ പ്രതിയുമായ ആസിഫ് ഇഖ്ബാൽ തൻഹയുടെ ശബ്ദസന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.
ട്വിറ്റർ സ്പേസിൽ ആസിഫ് ഇഖ്ബാൽ തൻഹ പങ്കു വെച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. ‘സുഹൃത്തുക്കളെ, ഞാൻ ഇവിടെ ഒരു ശുഭവാർത്ത പങ്കു വെക്കുകയാണ്. അഷറഫ് ഗനി രാജി വെച്ചു. പതിയെ ഇത് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ സ്ഥാപനത്തിലേക്ക് കടക്കും. നമ്മൾ അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആസാദിക്ക് വേണ്ടിയുള്ള മുന്നേറ്റം നയിക്കണം.‘ ‘ഇന്ത്യൻ മുസ്ലീങ്ങൾ സുരക്ഷിതരോ?‘ എന്ന വിഷയത്തിലെ സംവാദത്തിനിടെയായിരുന്നു തൻഹയുടെ വാക്കുകൾ.
https://twitter.com/FltLtAnoopVerma/status/1426989041740705794?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1426989041740705794%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F08%2Fasif-iqbal-tanha-delhi-riots-twitter-space-taliban-win-india%2F
മുഹമ്മദ് തൻവീർ എന്നയാളുടെ ട്വീറ്റും സംവാദത്തിലെ തൻഹയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്നതാണ്. ഡൽഹി കലാപത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലായ തൻഹ, ഇന്ത്യയെ ഇസ്ലാമിക റിപ്പബ്ലിക് ആക്കുക എന്ന ലക്ഷ്യം വെളിപ്പെടുത്തിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post