മുംബൈ: 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പലിശ നിരക്കുകളിലും പ്രൊസസിങ് ചാര്‍ജിലും മാറ്റം വരുത്തി എസ്.ബി.ഐ. വാഹന വായ്പയുടെ പ്രൊസസിങ് ഫീ ബാങ്ക് ഒഴിവാക്കി. ഓണ്‍റോഡ് വിലയുടെ 90 ശതമാനവും വായ്പ ലഭിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു.
യോനോ ആപിലൂടെയുള്ള വാഹന വായ്പകള്‍ക്ക് പ്രത്യേക പലിശയിളവും എസ്.ബി.ഐ നല്‍കും. 25 ബേസിക് പോയിന്റിന്റെ കുറവാകും വായ്പ പലിശയില്‍ വരുത്തുക. യോനോ ഉപയോക്താക്കള്‍ക്ക് 7.5 ശതമാനത്തില്‍ വായ്പ ലഭ്യമാക്കും. സ്വര്‍ണപണയ വായ്പയുടെ പലിശയില്‍ 75 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്. 7.5 ശതമാനമാണ് സ്വര്‍ണപണയ വായ്പയുടെ പലിശ.
ഇതിന് പുറമേ സ്വര്‍ണപണയ വായ്പകളുടെ പ്രൊസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ ഭവനവായ്പകള്‍ക്കുള്ള പലിശനിരക്കിലും എസ്.ബി.ഐ ഇളവ് നല്‍കിയിരുന്നു. ആഗസ്റ്റ് 31 വരെയായിരുന്നു ഇളവ്.
Discussion about this post