താക്ഷ്കെന്റ്: അഫ്ഗാനിസ്ഥാന് സൈനിക വിമാനം ഉസ്ബകിസ്ഥാനില്‍ തകര്‍ന്നുവീണത് സൈന്യത്തിന്റെ വെടിവെപ്പില്‍. തങ്ങളുടെ വ്യോമാതിര്‍ത്തി കടന്ന വിമാനത്തെ പ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് ഉസ്ബകിസ്ഥാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അനുമതിയില്ലാതെയാണ് അഫ്ഗാന് സൈനിക വിമാനം രാജ്യത്ത് പ്രവേശിച്ചതെന്നും അതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നും ഉസ്ബകിസ്ഥാന് പ്രതിരോധ ബോറോ സുല്ഫിക്കോറാവ് വ്യക്തമാക്കി.
അതേസമയം, തകര്‍ന്ന വിമാനത്തില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്നും ആരെങ്കിലും രക്ഷപ്പെട്ടോയെന്നുമുള്ള കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.
വിമാനം തകരും മുമ്പേ പൈലറ്റ് പാരച്യൂട്ടില്‍ പുറത്തുകടന്നുവെന്നും ഇയാള്‍ക്ക് പരിക്കേറ്റെന്നും നേരത്തെ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉസ്ബകിസ്ഥാനിലെ സര്ക്സോണ്ഡറിയോ പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഞായറാഴ്ച അതിര്‍ത്തി കടന്നെത്തിയ 84 അഫ്ഗാന് പട്ടാളക്കാരെ പിടികൂടിയതായി ഉസ്ബകിസ്ഥാന് അധികൃതര്‍ അറിയിച്ചു.
Discussion about this post