ലാഹോർ : ന്യൂനപക്ഷങ്ങളുടെ മതപരമായ അടയാളങ്ങൾ പോലും പാക് ഭീകരസംഘടനകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ലാഹോർ കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള പ്രശസ്തമായ മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രതിമ വീണ്ടും തകർക്കപ്പെട്ടത് ഇതിൻറെ പുതിയ ഉദാഹരണമാണ്.
രാജ്യത്ത് നിരോധിക്കപ്പെട്ട തെഹ്രീക്-ഇ-ലബ്ബാ എന്ന് ഇസ്ലാമിക സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. മഹാരാജാ രഞ്ജിത് സിംഗിൻറെ പ്രതിമ ഇത് മൂന്നാമത്തെ താവണയാണ് ഇവിടെ തകർക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ടിഎൽപിയിലെ ആളുകളാണ് ആക്രമണം നടത്തിയത്.കുറ്റക്കാരാരെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിഗ്രഹത്തിൻറെ കൈ, കാലുകൾ തകർക്കപ്പെട്ട നിലയിലാണ് വീഡിയോ പുറത്തുവന്നത്. എന്നാൽ കൂടുതൽ ആക്രമണം നടക്കുന്നതിന് മുൻപ് ആളുകൾ തടയുന്നതായും വീഡിയോയിൽ കാണാം.
മഹാരാജാ രഞ്ജിത് സിംഗിനെതിരെ ആക്രമികൾ മുദ്രാവാക്യങ്ങളും ഉയർത്തി. കയ്യിൽ വാളേന്തി സിഖ് വേഷത്തിൽ, കുതിരുപ്പുറത്തിരിക്കുന്ന 9 അടി ഉയരമുള്ള വെങ്കല പ്രതിമയാണിത്. 2019 ജൂണിലാണ് ഈ വിഗ്രഹം സ്ഥാപിച്ചത് .
കഴിഞ്ഞ വർഷം ഡിസംബറിലും പ്രതിമയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. അന്ന് വിഗ്രഹത്തിൻറെ കൈ തകർത്തിരുന്നു. അന്നും കൂടുതൽ ആക്രമണം നടക്കാതിരിക്കാൻ ആളുകൾ തടയുകയായിരുന്നു. ഇതിനുപുറമെ, ഒരിക്കൽക്കൂടി വിഗ്രഹം തകർക്കാൻ ഭീകരർ ശ്രമിച്ചിരുന്നു.
Discussion about this post