ഡൽഹി: ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായേക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ ഉൾപ്പെടുന്ന കൊളീജിയം കേന്ദ്ര സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ ഒൻപത് ജഡ്ജിമാരുടെ പേരുകളാണുള്ളത്.
പട്ടികയിൽ ജസ്റ്റിസ് നാഗരത്ന ഉൾപ്പെടെ മൂന്ന് വനിതകളാണുള്ളത്. നിലവിൽ കർണ്ണാടക ഹൈക്കോടതി ജഡ്ജിയാണ് നാഗരത്ന. 2027ലായിരിക്കും പട്ടികയിൽ നിന്നുള്ള നിയമനം.
Discussion about this post