ഡല്‍ഹി : അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം കൈയടക്കിയതിനെ ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാനാ സജ്ജദ് നൊമാനി പ്രശംസിച്ചു. ”ഈ ഹിന്ദിക്കാരനായ മുസ്ലിം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു” എന്നാണ് ഇദ്ദേഹം പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
സമാജ് വാദി പാര്‍ട്ടി എംപി ഷഫിഖുര്‍ റഹ്മാന്‍ താലിബാനെ പ്രശംസിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും അമേരിക്കയും റഷ്യയുമുള്‍പ്പെടുന്ന അധിനിവേശക്കാരില്‍ നിന്നും അഫ്ഗാനെ സംരക്ഷിക്കുന്ന സേനയാണ് താലിബാനെന്നും അവരുടെ രാജ്യം സ്വയം ഭരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും എംപി പറഞ്ഞു. ഇതിനു പിന്നാലെ വ്യാപക വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയത്. പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ ആശങ്കയാണ് ഉയരുന്നത്.
Discussion about this post