ഡല്‍ഹി: അടുത്ത ലോക്സഭാ ഇലക്ഷന് നടക്കുന്ന 2024-ല്‍ എങ്കിലും കോണ്‍ഗ്രസിന് അവരുടെ പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0’ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതല്ലെന്നും രാഷ്ട്രീയം ഇന്ത്യയുടെ കായികരംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ താനും അതിന്റെ ഭാഗമായി തീര്‍ന്നതാണെന്നും മുന്‍ ബി സി സി ഐ പ്രസിഡന്റ് കൂടിയായ അനുരാഗ് താക്കൂര്‍ പറഞ്ഞു.
രാജ്യത്ത് സ്പോര്‍ട്സിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ഏതൊരു പ്രവര്‍ത്തനത്തിനും താന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും എന്നാല്‍ സ്ഥലപരിമിതി ഇന്ന് രാജ്യം നേരിടുന്ന വലിയൊരു പ്രശ്നമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post