ഡൽഹി: കബൂൾ വിമാനത്താവളത്തിൽ നിന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയ 150 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി കേന്ദ്ര സർക്കാർ. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് വിവരം.
കബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നുമാണ് ഭീകരർ ഇവരെ തടവിലാക്കിയത്. അഫ്ഗാൻ പൗരന്മാരും സിഖ് വംശജരായ അഫ്ഗാനിസ്ഥാൻകാരും കൂട്ടത്തിലുണ്ട്. വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ഇവർ പിടിയിലായത്.
വാഹനത്തിന് നേർക്ക് പാഞ്ഞടുത്ത താലിബാൻ ഭീകരർ യാത്രക്കാരെ മർദ്ദിച്ച ശേഷം ബന്ദികളാക്കുകയായിരുന്നു. എന്നാൽ ഭീകരർ വൈകാതെ ഇവരെ വിട്ടയച്ചു.
കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post