മുംബൈ: മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികൾ മുംബൈ പോലീസിന്റെ പിടിയിലായി.
മോഡലിങ്ങിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന്നടത്തിയ പരിശോധനയിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ വളരെ തന്ത്രപരമായാണ് ഇഷയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി മോഡലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ ആസൂത്രകയാണ് ഇഷ. ഇഷയോടാപ്പം പിടിയിലായവരില്‍ പ്രശസ്തയായ മറ്റൊരു മോഡലും ടിവി താരവുമുണ്ടെന്നും മണിക്കൂറിന് രണ്ടുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത് എന്നും പോലീസ് വ്യക്തമാക്കി.
ഇഷ ഖാന്റെ പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് കസ്റ്റമര്‍ ആണെന്ന വ്യാജേന ഇഷയെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഇടപാട് ഉറപ്പിക്കുകയായിരുന്നു. ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കസ്റ്റമര്‍ എന്ന വ്യാജേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി ഇഷ എത്തുകയായിരുന്നു. ഉടന്‍ തന്നെ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോട് കൂടി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
കേസില്‍ തുടരന്വേഷണം ഊര്‍ജിതമാക്കുമെന്നും അറസ്റ്റ് ചെയ്തവരെ മാന്‍കുര്‍ദ് റിമാന്റ് ഹോമിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ ഇമോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആകട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post