കാബൂള്‍: താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ നീക്കവുമായി ജി 7 രാജ്യങ്ങള്‍. ബ്രിട്ടന്റെ ഉപരോധ നീക്കത്തിന് പിന്തുണ നല്‍കി അമേരിക്കയും. നാളെ നടക്കുന്ന ജി- 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് അതികഠിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഈ മാസം 31നകം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കുമെന്നും, അതിനുശേഷം താലിബാനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ തയ്യാറാണെന്നും ബൈഡന്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇന്ന് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും. കാബൂളില്‍ നിന്ന് ദോഹയില്‍ എത്തിച്ച 146 ഇന്ത്യക്കാര്‍ ഇന്നലെ രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Discussion about this post