മുൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 19620–ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1962-ലെ ഏഷ്യാഡ് ജേതാക്കളായ ടീമിലെ താരമായിരുന്നു. ഇന്ത്യൻ നായകനായിരുന്നു.
1964-ലെ എഎഫ്സി ഏഷ്യന്‍ കപ്പ് വെള്ളി നേടിയ ടീമിലും അംഗമായി. ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരന്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന് ക്ലബ് ഫുട്ബോളില്‍ കാല്‍ടെക്സിനായി (ബോംബെ) ഒരു പതിറ്റാണ്ടുകാലം(1956-1966) കളിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായി(1966-1973) ബൂട്ടണിഞ്ഞു. 1963-ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.
Discussion about this post