ഡൽഹി:കോവിൻ സൈറ്റ് വഴി വാക്സിൻ ബ്ലോക്ക് ചെയ്യാൻ പറ്റാതെ മടുത്തിരിക്കുന്നവർക്ക് ആശ്വാസമായി വാട്ട്സ്ആപ്പ് വഴി വാക്സിൻ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. സർക്കാരിന്റെ കൊറോണ ഹെൽപ് ഡെസ്കിന്റെ നമ്പർ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തുന്നത്.
വാട്സ് ആപ്പ് വഴി വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യേണ്ട വിധം:-
- ആദ്യം 9013151515 എന്ന നമ്പർ സേവ് ചെയ്യുക
- ‘Book slot’ എന്ന് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് ഈ നമ്പറിലേക്ക് സന്ദേശം അയക്കുക
- SMS ആയി ലഭിക്കുന്ന ആറക്ക ഒടിപി അടിക്കുക
- വാക്സീൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം, പിൻ കോഡ്, വാക്സിൻ എന്നിവ തിരഞ്ഞെടുക്കുക
- സ്ഥിരീകരണ സന്ദേശം ലഭിച്ചാൽ വാക്സിൻ സ്ലോട്ട് ബുക്ക് ആയി
കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്സീൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൌൺലോഡ് ചെയ്തെടുക്കാൻ സൌകര്യമുണ്ട്. നിലവിൽ കൊവിൻ ആപ്പ്, വെബ്സൈറ്റ് വഴിയാണ് വാക്സീൻ ബുക്ക് ചെയ്യാനുള്ള സൌകര്യമുള്ളത്.
Discussion about this post