ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് താക്കീത് നൽകി. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഭീകരപ്രവര്‍ത്തനം ഇന്ത്യക്ക് നേരെ ഉണ്ടായാല്‍ രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയില്‍ അത് കൈകാര്യം ചെയ്യുമെന്നുമാണ് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയത്.
”ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന രാജ്യങ്ങളുടെ ചെറിയ സംഭാവനകള്‍ പോലും വിലമതിക്കുന്നതാണ്. ഇന്തോ പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണ്”. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും അയല്‍രാജ്യങ്ങള്‍ ആണവശക്തികളാണെന്ന് ചൈന, പാകിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിട്ട് റാവത്ത് വ്യക്തമാക്കി.
നേരത്തെ കാശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ താലിബാന്‍ ഭീകരരുടെ സഹായം സ്വീകരിക്കുമെന്ന തെഹ്‌രീക്-ഇ-ഇന്‍സാഫ് നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരുന്നു. രക്ഷാ ക്ഷാദൗത്യത്തിനിടെ താലിബാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയേക്കുമെന്ന ആശങ്കകള്‍ ശക്തമായതോടെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇ -വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ പൗരന്മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് പുതിയ നടപടി
Discussion about this post