കോട്ടയം: നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ആരോഗ്യ നില ഗുരുതരം. അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. നിരവധി ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു.
Discussion about this post