വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഒരുവര്‍ഷത്തിന് ശേഷം കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
2020 ഏപ്രിലിന് ശേഷം ആദ്യമായാണ് 68ഓളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
കോവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്ത് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post