ടെൽ അവീവ്: ഗാസ അതിർത്തിയിൽ പലസ്തീനികളുടെ പ്രകോപനം. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ബോംബാക്രമണം നടന്നു. ഹമാസാണ് ആക്രമണത്തിന് പിന്നിൽ.
ഇസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ ആയുധങ്ങളും ബോംബുകളുമായെത്തിയ പ്രതിഷേധക്കാരെ സൈനികർ തോക്കും, കണ്ണീർവാതകവും ഉപയോഗിച്ച് നേരിട്ടു. ഇസ്രായേൽ സേനയുടെ പ്രത്യാക്രമണത്തിൽ അഞ്ച് പലസ്തീനികൾക്ക് പരിക്കേറ്റു.
ഹമാസിന്റെ കീഴിലുള്ള ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റിലെ അംഗങ്ങളാണ് പ്രകോപനത്തിന് നേതൃത്വം നൽകിയത്. സൈന്യത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു ആക്രമണം.












