മുംബൈ: ഞായറാഴ്ച ധാരാവിയിൽ നടന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. ധാരാവിയിലെ ഷാഹു നഗറിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.28 നാണ് സംഭവം.
പരിക്കേറ്റ 15 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും 10 പേർക്ക് ചെറിയ പൊള്ളലേറ്റിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സ്ഫോടനത്തിനുശേഷം അഗ്നിശമനസേനയെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഉച്ചയ്ക്ക് 12:43 ഓടെ തീ അണച്ചതായി മുംബൈ അഗ്നിശമന സേന ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Discussion about this post