ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫെബ്രുവരി ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഷായുടെ പ്രസ്താവന ആം ആദ്മി അധികാരത്തില്‍ മടങ്ങിയെത്തുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പറയുന്നത്.
ഡല്‍ഹിയിലെ മുഖ്യമന്ത്രിയെ കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അല്ലാതെ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തിന്റെ ഹിതപരിശോധനയല്ല. അതേ സമയം, സംസ്ഥാന തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുമെന്നത് സ്വാഭാവികമാണ് അമിത് ഷാ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി മത്സരിക്കുന്നില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണ്. അല്ലാതെ, ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക് പ്രധാനമന്ത്രിയെ കണ്ടെത്താന്‍ പോകുന്നില്ലെന്ന കാര്യം മനസിലാക്കണമെന്നും ഷാ ചൂണ്ടിക്കാട്ടി.
Discussion about this post