ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരം 5.30 ന് ബാഗ്ദാദിലെ കാധിമിയയിലെ ആദന്‍ സ്‌ക്വയര്‍ ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം. ചെക്ക്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ച മൂന്നു ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. കാധിമിയയിലെ ഷിയ പള്ളിക്കു സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ കാധിമിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post