കബൂൾ: ഭീകര സംഘടനയായ ഐ.എസ്.-കെയുമായി ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലുള്ളതായി വിവരം. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായി സംശയിക്കുന്നു. നിലവിൽ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവരെ നിരീക്ഷിക്കുകയാണ്.
അഫ്ഗാൻ- പാക് അതിർത്തിയായ നാംഗർഹാറിലാണ് ഇവർ ഇപ്പോൾ ഉള്ളത്. ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവിയായ ആമിന്‍ അല്‍ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് സൂചന. ഹഖിനെ പാക് സേന പിടികൂടിയ ശേഷം വെറുതേ വിട്ടിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുമായി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ മുന്‍സിബ് എന്നയാളെയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിന് സജീവമായി നേതൃത്വം നല്‍കുന്നതായാണ് വിവരം. ഐ.എസ്.-കെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്ന ഐജാസ് അഹാങ്കാര്‍ എന്നയാളെ താലിബാന്‍ ജയില്‍ മോചിതനാക്കിയിരുന്നു. ഇന്ത്യയില്‍ കൊടും കുറ്റവാളികളുടെ പട്ടികയിലുള്ള ആളാണിയാള്‍.









Discussion about this post