ലണ്ടന്‍: ഓവലില്‍ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഉമേഷ് യാദവും ശാര്‍ദുള്‍ ഠാക്കൂറും അവസാന 11-ല്‍ ഇടംനേടി. ഇഷാന്ത് ശര്‍മയ്ക്കു പകരമായാണ് ഉമേഷ് യാദവ് എത്തിയത്. ഷമിക്ക് പകരം ശാര്ദുളിനെയും ഉള്‍പ്പെടുത്തി.
ജോസ് ബട്ലറിനു പകരം ഒലി പോപ്പും സാം കറന് പകരം ക്രിസ് വോക്സും ഇംഗ്ലണ്ട് ടീമില്‍ ഇടംനേടി.
Discussion about this post