Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ; അഫ്ഗാന്റെ വികസനത്തില്‍ മുഖ്യ പങ്കാളി ചൈന ആയിരിക്കും’- താലിബാന്‍ വക്താവ്

by Brave India Desk
Sep 3, 2021, 09:33 am IST
in International
Share on FacebookTweetWhatsAppTelegram

കാബൂള്‍: അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളിയെന്നും, രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് പറഞ്ഞു.

”ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കും.ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകും”. താലിബാന്‍ വക്താവ് പറഞ്ഞു.

Stories you may like

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

മാനുഷിക പരിഗണനയില്‍ അഫ്ഗാനിലെ ചൈനീസ് എംബസ്സിയുടെ പ്രവര്‍ത്തനം തുടരുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തെ കോവിഡ് ചികിത്സയ്ക്കുള്ള സഹായവും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാന്‍ അറിയിച്ചു.

ഓഗസ്റ്റ് 15 നാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്മാറുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന്‍ വ്യക്തമാക്കിയിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസ്സി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും, അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ നടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ താലിബാന്‍ വക്താവ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.

Tags: thaliban -China relationshiptaliban - china
Share3TweetSendShare

Latest stories from this section

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

Discussion about this post

Latest News

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies